Connect with us

Kerala

പരാതിക്കാരിയെ ഭീഷണിപ്പെടുത്തി; എല്‍ദോസിനെതിരെ സൈബര്‍ കേസ്

പീഡനക്കേസില്‍ കള്ളത്തെളിവുകള്‍ ഹാജരാക്കിയാണ് എല്‍ദോസ് മുന്‍കൂര്‍ ജാമ്യം നേടിയതെന്ന് നേരത്തെ പരാതിക്കാരി ആരോപിച്ചിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ വീണ്ടും സൈബര്‍ കേസ്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. പരാതിക്കാരിയെ അപകീര്‍ത്തിപ്പെടുത്തിയതിന് എല്‍ദോസിനെതിരെ നേരത്തെ കേസെടുത്തിരുന്നു.

പീഡനക്കേസില്‍ കള്ളത്തെളിവുകള്‍ ഹാജരാക്കിയാണ് എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എ മുന്‍കൂര്‍ ജാമ്യം നേടിയതെന്ന് നേരത്തെ പരാതിക്കാരി ആരോപിച്ചിരുന്നു. കള്ളത്തെളിവുകള്‍ ഹാജരാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി വ്യക്തമാക്കി. കേസില്‍ നിന്ന് പിന്മാറണമെന്നും മൊഴി നല്‍കരുതെന്നും ആവശ്യപ്പെട്ട് നിരന്തരം ഭീഷണി കോളുകള്‍ വരുന്നുവെന്ന് കാണിച്ച് പരാതിക്കാരി തിരുവനന്തപുരം സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

Latest