Connect with us

Kerala

സഭയെ തെറ്റിദ്ധരിപ്പിച്ചു; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കുഴല്‍നാടന്‍

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി മാത്യു കുഴല്‍നാടന്‍ എം എല്‍ എ. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചാണ് നോട്ടീസ്.

കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കുഴല്‍നാടന്‍ ആരോപണമുന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുടെ വെബ്സൈറ്റില്‍ പി ഡബ്ല്യു സി ഡയറക്ടറായിരുന്ന ജേക്ക് ബാലകുമാര്‍ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നുവെന്നായിരുന്നു കുഴല്‍നാടന്റെ ആരോപണം. ഇതില്‍ മുഖ്യമന്ത്രി ക്ഷോഭിച്ച് സംസാരിച്ചിരുന്നു. ആരോപണം പച്ചക്കള്ളമാണെന്നും പി ഡബ്ല്യു സി ഡയറക്ടര്‍ മെന്റര്‍ ആണെന്ന് തന്റെ മകള്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

എന്നാല്‍, പിറ്റേന്ന് വാര്‍ത്താ സമ്മേളനം വിളിച്ച കുഴല്‍നാടന്‍ തന്റെ ആരോപണത്തെ സാധൂകരിക്കുന്നതെന്ന തരത്തിലുള്ള തെളിവുകളുമായെത്തി. താന്‍ പറഞ്ഞത് അസംബന്ധമാണെങ്കില്‍ തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest