Connect with us

aravind kejrival

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി

മുഖ്യമന്ത്രി അറസ്റ്റിലായത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം വാങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി | മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഇത് സംബന്ധിച്ച് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടി.
മുഖ്യമന്ത്രി അറസ്റ്റിലായത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചെന്നാണ് ഉപദേശം. ഈ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയേക്കും. ഡല്‍ഹി മദ്യനയ കേസില്‍ ഇഡി കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കും.
പണം ആര്‍ക്ക് പോയെന്ന് തെളിവുകള്‍ സഹിതം കോടതിയെ അറിയിക്കുമെന്നാണ് കെജ്രിവാളിന്റെ അഭിഭാഷകര്‍ വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ കേസില്‍ ഇന്ന് നിര്‍ണായക ദിവസമാണ്.
അതിനിടെ കെജ്രിവാളിന്റെ അറസ്റ്റില്‍ നിലപാട് ആവര്‍ത്തിച്ച് അമേരിക്ക രംഗത്ത് വന്നു. കഴിഞ്ഞ ദിവസം അമേരിക്കന്‍ ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചതിന് ശേഷമാണ് യു എസ് പ്രസ്താവന ആവര്‍ത്തിക്കുന്നത്. നിയമ നടപടികള്‍ സുതാര്യവും നിഷ്പക്ഷവും സമയ ബന്ധിതവുമാകണമെന്ന് വീണ്ടും നിലപാടറിയിച്ചു.

Latest