Connect with us

Kerala

ഗവര്‍ണറെ തടഞ്ഞ് കരിങ്കൊടി കാണിച്ച കേസ്; എസ് എഫ് ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

10, 11 തീയതികളില്‍ നടന്ന എസ്എഫ്‌ഐ വഴിതടയലും കരിങ്കൊടി സമരവും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് രാജ്ഭവന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം |  തലസ്ഥാനത്ത് ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച കേസില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഐപിസി 124ആം വകുപ്പ് ചുമത്തിയ ആറ് പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കുക.. അതേ സമയം ഐപിസി 124 നിലനില്‍ക്കില്ലെന്നാണ് പ്രതികളുടെ വാദം.

എസ്എഫ്‌ഐ പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇത് ഇന്ന് നല്‍കുമെന്നാണ് അറിയുന്നത്. 10, 11 തീയതികളില്‍ നടന്ന എസ്എഫ്‌ഐ വഴിതടയലും കരിങ്കൊടി സമരവും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് രാജ്ഭവന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വിഷയത്തില്‍ പോലീസ് സ്വീകരിച്ച നടപടികളും പ്രതികള്‍ക്കെതിരെ ചുമത്തിയ വകുപ്പുകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കും. ഡിജിപിയും ചീഫ് സെക്രട്ടറിയും വെവ്വേറെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുമെങ്കിലും പരസ്പരം കൂടിയാലോചിച്ച് അന്തിമരൂപം നല്‍കും.