Kerala
വീട്ടുമുറ്റത്ത് കിടന്ന കാര്‍ അടിച്ചുതകര്‍ത്ത കേസ്; മൂന്നുപേര്‍ അറസ്റ്റില്‍
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പത്തനംതിട്ട | വീട്ടുമുറ്റത്ത് കിടന്ന കാര്‍ അടിച്ചുതകര്‍ത്ത കേസില്‍ മൂന്നുപേരെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം തവളംകുളം വാഴപ്ലാവില്‍ തെക്കതില്‍ വീട്ടില്‍ കിരണിന്റെ ആള്‍ട്ടോ കാറാണ് പ്രതികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി നശിപ്പിച്ചത്.
പഴകുളം പൊന്മന കിഴക്കേതില്‍ ലൈജു (28),പഴകുളം ഭവദാസന്‍മുക്ക് വട്ടത്തിനാല്‍ തെക്കേക്കര വീട്ടില്‍ അരുണ്‍ (27), പഴകുളം പന്ത്രാംകുഴി ഷാഹുല്‍ ജമാല്‍ ( 34 )എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് സംഭവം. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.







