Connect with us

Ongoing News

ചാലക്കുടിയില്‍ നിയന്ത്രണം വിട്ട കാര്‍ കിണറ്റില്‍ വീണു

കാറിലുണ്ടായുരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി

Published

|

Last Updated

തൃശ്ശൂര്‍ | ചാലക്കുടിയില്‍ നിയന്ത്രണം വിട്ട കാര്‍ കിണറ്റില്‍ വീണു. കാറിലുണ്ടായിരുന്ന മൂന്ന് പേരെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ഏകദേശം 30 അടി താഴ്ചയുള്ള കിണറിലേക്കാണ് കാര്‍ മറിഞ്ഞത്.

ചാലക്കുടി സുന്ദരിക്കവല, പാറക്കൊട്ടിലാണ് സംഭവം. പോട്ട സ്വദേശികളായ കളരിക്കല്‍ സതീശന്‍, ഭാര്യ ജിനി, സുഹൃത്ത് ഷിബു എന്നിവരെയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്.

Latest