Connect with us

Kerala

കുട്ടി പാറക്കുളത്തില്‍ വീണു; രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിയും പേരമക്കളും മുങ്ങിമരിച്ചു

കൊമ്പൊടിഞ്ഞാല്‍ സ്വദേശി എല്‍സമ്മ (55), ആന്‍മരിയ (8), അമേയ (4) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

ഇടുക്കി | ഇടുക്കി പണിക്കന്‍കുടിയില്‍ പാറക്കുളത്തില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുത്തശ്ശിയും രണ്ട് പേരമക്കളും മുങ്ങിമരിച്ചു.

കൊമ്പൊടിഞ്ഞാല്‍ സ്വദേശി ഇണ്ടിക്കുഴിയില്‍ ബിനോയി-ജാസ്മി ദമ്പതികളുടെ മക്കളായ ആന്‍മരിയ (8), അമേയ (4), ജാസ്മിയുടെ മാതാവ് എല്‍സമ്മ (55) എന്നിവരാണ് മരിച്ചത്.

വെള്ളത്തില്‍ വീണ അമേയയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആന്‍മരിയയും, എല്‍സമ്മയും മുങ്ങിപ്പോയത്. കുളത്തിലേക്ക് മൂവരെയും കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.