Connect with us

Kerala

കാട് വെട്ടുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റയാള്‍ മരിച്ചു

പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം

Published

|

Last Updated

മലപ്പുറം  | മമ്പാട് തേനീച്ചയുടെ കുത്തേറ്റയാള്‍ മരിച്ചു. പുളളിപ്പാടം ഇല്ലിക്കല്‍ കരീ(67)മാണ് മരിച്ചത്. തേനീച്ചയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മമ്പാട് പുള്ളിപ്പാടം അടക്കാക്കുണ്ടില്‍ കാട് വെട്ടുന്നതിനിടെ ഇന്നലെയാണ് കരീമിന് തേനീച്ചയുടെ കുത്തേറ്റത്. വിദഗ്ധ ചികിത്സകള്‍ക്ക് വിധേയനാക്കിരുന്നുവെങ്കിലും രക്ഷപ്പെടുത്താനായില്ല.

---- facebook comment plugin here -----

Latest