Connect with us

Kozhikode

പതിനായിരങ്ങള്‍ പങ്കെടുത്ത ജുമുഅയോടെ ബദ്ര്‍ അനുസ്മരണ സമ്മേളനത്തിന് പ്രൗഢമായ തുടക്കം

രാത്രി പന്ത്രണ്ട് വരെ നീളുന്ന വിവിധ ആത്മീയ പരിപാടികള്‍ സമ്മേളനത്തില്‍ ഉണ്ടാകും

Published

|

Last Updated

നോളജ് സിറ്റി |  മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ജുമുഅയോടെ ബദ്ര്‍ അനുസ്മരണ സമ്മേളനത്തിന് പ്രൗഢമായ തുടക്കമായി. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ഖുതുബ നിര്‍വഹിച്ചു. രാത്രി പന്ത്രണ്ട് വരെ നീളുന്ന വിവിധ ആത്മീയ പരിപാടികള്‍ സമ്മേളനത്തില്‍ ഉണ്ടാകും. ആത്മീയ സമ്മേളനം, അസ്മാഉല്‍ ബദ്ര്‍ പാരായണം, സമര്‍പ്പണം, ബദ്ര്‍ പാടിപ്പറയല്‍, മഹ്‌ളറത്തുല്‍ ബദ്രിയ,ബദര്‍ മൗലിദ് ജല്‍സ, വിര്‍ദുല്ലത്വീഫ്, സാഅത്തുല്‍ ഇജാബ, തൗബ, അസ്മാഉല്‍ ഹുസ്ന ദുആ മജ്ലിസ് തുടങ്ങിയ വിവിധയിനം പരിപാടികള്‍ നടക്കും.

പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഗ്രാന്‍ഡ് ഇഫ്താര്‍ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും. ഇസ്ലാമിക ചരിത്ര ശേഷിപ്പുകള്‍ സൂക്ഷിക്കാന്‍ വേണ്ടി ജാമിഉല്‍ ഫുതൂഹില്‍ പ്രത്യേകമായി സജ്ജീകരിച്ച ‘ഖിസാനതുല്‍ ആസാര്‍’, ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ തറാവീഹ് നമസ്‌കാര ശേഷം വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും. ശേഷം ബദര്‍ പ്രഭാഷണവും നടത്തും. ഒട്ടേറെ സയ്യിദന്മാരും പണ്ഡിതരും നേതാക്കളും പങ്കെടുക്കും.