Connect with us

Kerala

ആംബുലന്‍സിലെ ഓക്‌സിജന്‍ തീര്‍ന്നു; ആശുപത്രിയിലേക്കുള്ള വഴിമധ്യേ രോഗി മരിച്ചു

വണ്ടാനം മെഡിക്കല്‍ കോളജിലേക്കുള്ള വഴിമധ്യേ ആംബുലന്‍സിലെ ഓക്സിജന്‍ സിലിന്‍ഡര്‍ കാലിയായതാണ് മരണത്തിന് ഇടയാക്കിയത്.

Published

|

Last Updated

പത്തനംതിട്ട | ആംബുലന്‍സില്‍ ഓക്സിജന്‍ കിട്ടാതായതിനെ തുടര്‍ന്ന് രോഗി മരിച്ചു. പത്തനംതിട്ടയിലാണ് സംഭവം. പത്തനംതിട്ട തിരുവല്ല പടിഞ്ഞാറെ വെണ്‍പാല സ്വദേശി രാജന്‍ (67) ആണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളജിലേക്കുള്ള വഴിമധ്യേ ആംബുലന്‍സിലെ ഓക്സിജന്‍ സിലിന്‍ഡര്‍ കാലിയായതാണ് മരണത്തിന് ഇടയാക്കിയത്. ഉടന്‍ തകഴിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആംബുലന്‍സ് ഡ്രൈവര്‍ തയാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഇന്നലെ രാത്രി 12 ഓടെയാണ് സംഭവം. പനിയെ തുടര്‍ന്ന് ശ്വാസതടസം അനുഭവപ്പെട്ട രാജനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവിടുത്തെ ഡോക്ടര്‍ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് റഫറര്‍ ചെയ്തു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സിലെ ഓക്സിജന്‍ സിലിന്‍ഡര്‍ കാലിയായതിനെ തുടര്‍ന്ന് രോഗി മരണപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.