Connect with us

Kerala

ടര്‍ഫില്‍ കളി കാണാനെത്തിയ ഡോക്ടറെ മര്‍ദ്ദിച്ച പ്രതികള്‍ അറസ്റ്റില്‍

ഇന്നലെ രാത്രി 8 മണിക്കായിരുന്നു സംഭവം.

Published

|

Last Updated

പാലക്കാട് | ടര്‍ഫില്‍ കളി കാണാനെത്തിയ ഡോക്ടറെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ സുധീഷ്, സവാദ്, മുബശ്ശിര്‍, അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 8 മണിക്കായിരുന്നു സംഭവം.

മണ്ണാര്‍ക്കാട് പെരുമ്പടാരിയിലെ ടര്‍ഫില്‍ എത്തിയപ്പോയാണ് ഇവര്‍ ഡോക്ടറെ മര്‍ദ്ദിച്ചത്. മണ്ണാര്‍ക്കാട് മുക്കണം വെല്‍നെസ് സെന്ററിലെ ഡോക്ടറായ ആഷിക് മോന്‍ പട്ടത്താനത്തിനാണ് മര്‍ദ്ദനമേറ്റത്. പ്രതികളെ ജാമ്യത്തില്‍ അയച്ചു.

 

Latest