Connect with us

Kerala

എംഡിഎംഎ കേസിലെ പ്രതിയും കൂട്ടാളിയും അഞ്ചരക്കിലോ കഞ്ചാവുമായി പോലീസിന്റെ പിടിയില്‍

പ്രതികള്‍ ഇരുവരും തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലായി ഒളിവില്‍ കഴിയുമ്പോള്‍ തന്നെ നാട്ടിലെത്തി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

Published

|

Last Updated

മുക്കം | എംഡിഎംഎ കേസിലെ പ്രതിയും കൂട്ടാളിയും അഞ്ചരക്കിലോ കഞ്ചാവുമായി അറസ്റ്റില്‍. താമരശ്ശേരി ചുടലമുക്ക് എരേറ്റുംചാലില്‍ ഫത്താഹുള്ള (34), താമരശ്ശേരി ആലപ്പടിമ്മല്‍ അബ്ദുല്‍ വാസിത്ത് (33) എന്നിവരാണ് മുക്കം കുറ്റിപ്പാല കുന്തംതൊടികയില്‍ വെച്ച് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് പോലീസ് ഫത്താഹുള്ളയുടെ വീട്ടില്‍ പരിശോധനനടത്തി 145ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയും തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. എന്നാല്‍ പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കൂട്ടാളി അബ്ദുല്‍ വാസിത് കഴിഞ്ഞ നവംബര്‍ 22-ന് പരപ്പന്‍പൊയില്‍ അന്‍സാറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

പ്രതികള്‍ ഇരുവരും തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലായി ഒളിവില്‍ കഴിയുമ്പോള്‍ തന്നെ നാട്ടിലെത്തി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് പ്രതികളുടെ കൂട്ടാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരും പിടിയിലായത്. പ്രതികളുടെ കാറിന്റെ ഡിക്കിയിലും കൈവശമുണ്ടായിരുന്ന ബാഗിലുമായാണ് അഞ്ച്കിലോ കഞ്ചാവ് സൂക്ഷിച്ചതായി കണ്ടെത്തിയത്. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ നാലര ലക്ഷത്തോളം രൂപ വില വരും.

കോഴിക്കോട് റൂറല്‍ എസ്.പി. ഡോ. അര്‍വിന്ദ് സുകുമാറിന്റെ കീഴിലുള്ള പ്രത്യേക സംഘമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

 

---- facebook comment plugin here -----

Latest