Connect with us

Kerala

62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 10 മണിക്ക് ആശ്രാമം മൈതാനിയിലെ മുഖ്യവേദിയില്‍ മേള ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

കൊല്ലം| 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 10 മണിക്ക് ആശ്രാമം മൈതാനിയിലെ മുഖ്യവേദിയില്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാര്‍, പിഎ മുഹമ്മദ് റിയാസ് എന്നിവരും പങ്കെടുക്കും.

സിനിമാതാരം നിഖില വിമല്‍ മുഖ്യാതിഥിയാകും. നടിയും നര്‍ത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരത്തോടെ കലാമേളയ്ക്ക് തുടക്കം കുറിക്കും. 239 ഇനങ്ങളിലായി പതിനായിരക്കണക്കിന് പ്രതിഭകളാണ് കലാമേളയുടെ ഭാഗമാകുക. നാലാം തവണയാണ് കൊല്ലം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്. കലോത്സവത്തിന്റെ സമാപന സമ്മേളനം എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

 

 

 

Latest