terrorist attack
ശ്രീനഗറില്‍ ഭീകരവാദികളുടെ വെടിവെപ്പ്; പോലീസുകാരന്‍ കൊല്ലപ്പെട്ടു
പോലീസ് ഉടന്‍ തിരിച്ചടിച്ചെങ്കിലും അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.
ശ്രീനഗര്‍ | ശ്രീനഗറിലെ പോലീസ് ചെക്ക് പോസ്റ്റിന് നേരെ തീവ്രവാദികളുടെ ആക്രമണം. ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തീവ്രവാദികള്‍ക്ക് വേണ്ടി പ്രദേശം അടച്ച് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ലാല്‍ ബസാറിലെ ജി ഡി ഗോയങ്ക സ്‌കൂളിന് പുറത്തുള്ള നാകാ പാര്‍ട്ടിക്ക് നേരെയാണ് തീവ്രവാദികള്‍ വെടിവെപ്പ് നടത്തിയത്. പോലീസ് ഉടന്‍ തിരിച്ചടിച്ചെങ്കിലും അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരും സുരക്ഷാ സേനയും സ്ഥലത്തെത്തി. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.







