Connect with us

National

ശ്രീനഗറില്‍ പൊലീസിന്റെ പട്രോളിങ് സംഘത്തിന് നേരെ ഭീകരാക്രമണം

കശ്മീര്‍ പൊലീസിലെ പ്രൊബേഷണറി എസ്‌ഐ അര്‍ഷിദ് അഹമ്മദിനാണ് പരിക്കേറ്റത്

Published

|

Last Updated

ശ്രീനഗര്‍| പൊലീസിന്റെ പട്രോളിങ് സംഘത്തിന് നേരെ കശ്മീരില്‍ ഭീകരാക്രണം. ശ്രീനഗറില്‍ നടന്ന ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.

കശ്മീര്‍ പൊലീസിലെ പ്രൊബേഷണറി എസ്‌ഐ അര്‍ഷിദ് അഹമ്മദിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു.