Connect with us

fuel price hike

ഇന്ധനവിലയില്‍ കേന്ദ്രം ജനങ്ങളോട് കള്ളം പറഞ്ഞുവെന്ന് തെലങ്കാന മുഖ്യമന്ത്രി

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പം തങ്ങള്‍ നില്‍ക്കുന്നുവെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞു

Published

|

Last Updated

ഹൈദരാബാദ് | കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. ഇന്ധന വിലയുടെ കാര്യത്തില്‍ കേന്ദ്രം ജനങ്ങളോട് കള്ളം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ചന്ദ്രശേഖര്‍ റാവു പറഞ്ഞു. 2014 ല്‍ ക്രൂഡ് ഓയില്‍ വില 105 ഡോളറും നിലവില്‍ 83 ഡോളറുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. അന്തര്‍ദേശീയതലത്തില്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധിച്ചതിനാലാണ് രാജ്യത്തും വില വര്‍ധിക്കുന്നതെന്ന് പറയുന്ന ബി ജെ പി നേതാക്കള്‍ രാജ്യത്തെ ജനങ്ങളെ കബിളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പം തങ്ങള്‍ നില്‍ക്കുന്നുവെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷമായി ബി ജെ പി എന്തു ചെയ്തു. ഇന്ത്യയുടെ ജി ഡി പി ബംഗ്ലാദേശിനും പാക്കിസ്ഥാനും പിന്നിലായെന്നും അദ്ദേഹം വിമര്‍ശിച്ചു. അനാവശ്യമായി നികുതികള്‍ കൂട്ടാനും കേന്ദ്രം മുതര്‍ന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.