Connect with us

KTU

സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് തുടരുന്ന മോശം കാലാവസ്ഥയെത്തുടര്‍ന്ന് സാങ്കേതിക സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ക്ക് മാറ്റം. ഒക്ടോബര്‍ 20 മുതല്‍ 22 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ ആനന്ദ രശ്മി അറിയിച്ചു.

പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. നേരത്തേ കേരളാ പി എസ് സി നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിരുന്നു. ഒക്ടോബര്‍ 21, 23 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് പി എസ് സി മാറ്റിവെച്ചത്.

Latest