Connect with us

Business

യുഎസ് കമ്പനിയുമായി ടിസിഎസ് 'മെറ്റീരിയല്‍ മള്‍ട്ടി ഇയര്‍ കരാര്‍' ഒപ്പുവച്ചു

ടിസിഎസിന്റെ പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നതിനുവേണ്ടിയാണ് യുഎസ് കമ്പനിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഐടി സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ഒരു വലിയ യുഎസ് കമ്പനിയുമായി മെറ്റീരിയല്‍ മള്‍ട്ടി ഇയര്‍ കരാറില്‍ ഒപ്പുവച്ചതായി റിപ്പോര്‍ട്ട്. ടിസിഎസിന്റെ പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നതിനുവേണ്ടിയാണ് യുഎസ് കമ്പനിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ടിസിഎസിന്റെ ബിസിനസ് വിപുലീകരണം, പുതിയ ബിസിനസ്സ് മോഡലുകള്‍ ഇന്‍കുബേറ്റ് ചെയ്യല്‍, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തല്‍ എന്നിവയ്‌ക്കെല്ലാം പങ്കാളിത്തം ഗുണം ചെയ്യുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

 

 

---- facebook comment plugin here -----

Latest