TANKER LORRY STRICKE
ടാങ്കര്‍ ലോറി സമരം: ഇന്ധന വിതരണം ഭാഗികമായി തടസ്സപ്പെടും
ബി പി സി എല്‍, എച്ച് പി സി എല്‍ കമ്പനികളിലെ ടാങ്കര്‍ ലോറികളാണ് സമരം നടത്തുന്നത്
കൊച്ചി ബി പി സി എല്‍, എച്ച് പി സി എല്‍ കമ്പനികളില്‍ സര്‍വീസ് നടത്തുന്ന ടാങ്കര്‍ ലോറികളുടെ സമരം ആരംഭിച്ചു. രണ്ട് കമ്പനികളിലായി 600 ഓളം ടാങ്കറുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഇത് സംസ്ഥാനത്ത് ഭാഗികമായി ഇന്ധന വിതരണം തടസ്സപ്പടാന്‍ ഇടയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഇന്ധന വിതരണം നടത്തുന്നതിനാല്‍ സമരം പൊതുജനത്തെ ബാധിക്കില്ല. 13 ശതമാനം സര്‍വീസ് ടാക്സ് നല്‍കാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തിലാണ് പണിമുടക്കെന്ന് പെട്രോളിയം പ്രൊഡക്ട്‌സ് ട്രാന്‍സ്പോര്‍ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അറിയിച്ചു. കരാര്‍ പ്രകാരം എണ്ണ കമ്പനികള്‍ ആണ് സര്‍വിസ് ടാക്സ് നല്‍കേണ്ടത് എന്നാണ് സംഘടനയുടെ വാദം.
---- facebook comment plugin here -----



