Connect with us

Malappuram

എസ് വൈ എസ് ജലസംരക്ഷണ കാമ്പയിൻ ജില്ലാ ഉദ്ഘാടനം പ്രൗഢമായി

മഞ്ചേരി വെസ്റ്റ് സോണിലെ പുൽപറ്റ- കല്ലച്ചാലിൽ കുടിവെള്ള പദ്ധതി സമർപ്പിച്ചു

Published

|

Last Updated

മലപ്പുറം | ജലമാണ് ജീവൻ എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി യുവജന സംഘം  (എസ് വൈ എസ്) നടത്തുന്ന ജല സംരക്ഷണ കാമ്പയിന്റെ മലപ്പുറം ഈസ്റ്റ് ജില്ലാതല ഉദ്ഘാടനം പ്രൗഢമായി. മഞ്ചേരി വെസ്റ്റ് സോണിലെ പുൽപറ്റ- കല്ലച്ചാലിൽ കുടിവെള്ള പദ്ധതിയുടെ സമർപ്പണം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ വടശ്ശേരി ഹസൻ മുസ്‌ലിയാർ നിർവ്വഹിച്ചു.
സൈദ് മുഹമ്മദ് അസ്ഹരി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി കെ ശക്കീർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ എം ദുൽഫുഖാർ സഖാഫി, പി പി മുജീബ് റഹ്മാൻ, സോൺ പ്രസിഡന്റ് അബ്ദുൽ ജലീൽ നഈമി, മുഹമ്മദ് ബാഖവി, അബ്ദുർറഷീദ് സഖാഫി, വി പിമുഹമ്മദ്, അഷ്‌റഫ്‌ പാലക്കത്തോട്, സതീശൻ, ഇബ്രാഹിം ചേലാടൻ, ഉമർ മാസ്റ്റർ പുല്പറ്റ, അൻവർ ഹുസൈൻ, ത്വയ്യിബ് നുഅ്മാൻ ഫാളിലി എന്നിവർ സംസാരിച്ചു.
---- facebook comment plugin here -----

Latest