Connect with us

sys

എസ് വൈ എസ് 71-ാം സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

എസ് വൈ എസ് പുറത്തിറക്കിയ മതേതരത്വത്തിന്റ മാനിഫെസ്റ്റോ ജന പ്രതിനിധികള്‍ക്കും വിവിധ രാഷ്ടീയ നേതാക്കള്‍ക്കും നല്‍കി

Published

|

Last Updated

പത്തനംതിട്ട | ഏപ്രില്‍ 24 എസ് വൈ എസ് 71-ാം സ്ഥാപക ദിനാചരണം ജില്ലയില്‍ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് പതാക ഉയര്‍ത്തി മധുര വിതരണവും നടത്തി.

എസ് വൈ എസ് പുറത്തിറക്കിയ മതേതരത്വത്തിന്റ മാനിഫെസ്റ്റോ ജന പ്രതിനിധികള്‍ക്കും വിവിധ രാഷ്ടീയ നേതാക്കള്‍ക്കും നല്‍കി. ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് സലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്തു. സുധീര്‍ വഴിമുക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ പി മുഹമ്മദ് അഷ്ഹര്‍ സന്ദേശ പ്രഭാഷണം നടത്തി. മുനീര്‍ ജൗഹരി, നൗഫല്‍ ഫാളിലി, സ്വാലിഹ് എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ:
എസ് വൈ എസ് 71-ാം സ്ഥാപക ദിനാചരണം ജില്ലാ പ്രസിഡന്റ് സലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്യുന്നു