sys
എസ് വൈ എസ് ഇത്തിബാഅ് സമാപിച്ചു
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു.
മലപ്പുറം | തിരുനബി (സ) പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന പ്രമേയത്തിൽ എസ് വൈ എസ് മീലാദ് കാമ്പയിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി “ഇത്തിബാഅ് ” പെരുമാറ്റ ശാസ്ത്രം: തിരുനബി (സ) പാഠശാലയിലൂടെ എന്ന പഠന ശിബിരം സംഘടിപ്പിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രവാചകാധ്യാപനം ജീവിതത്തിൽ പകർത്തുന്നതിലൂടെ മാത്രമേ സമാധാനം സാധ്യമാകൂ എന്ന് അദ്ദേഹം പറഞ്ഞു.
വണ്ടൂർ അൽ ഫുർഖാൻ കാമ്പസിൽ നടന്ന പരിപാടിയിൽ എസ് വൈ എസ് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സി കെ ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ചു. മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ വി പി എം ഇസ്ഹാഖ്, അബ്ദുർറഹീം കരുവള്ളി, സി കെ ശകീര്‍, സിദ്ദീഖ് സഖാഫി വഴിക്കടവ്, യൂസുഫ് സഅദി പൂങ്ങോട് സംസാരിച്ചു.







