Connect with us

National

മറ്റൊരാളുമായി ബന്ധമെന്ന് സംശയം; യുവതിയെ റോഡരികിലിട്ട് മര്‍ദ്ദിച്ച ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തി ഭര്‍ത്താവ്

നാട്ടുകാര്‍ ഇടപെട്ട് അക്ഷയ്യെ മര്‍ദ്ദനത്തില്‍ നിന്നും തടയുകയും ഷൈലയെ തിരികെ കാറില്‍ കയറാന്‍ സഹായിക്കുകയും ചെയ്തു

Published

|

Last Updated

ബെംഗളുരു |  കര്‍ണാടകയില്‍ റോഡരികിലിട്ട് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തി യുവാവ്. അക്ഷയ് എന്ന യുവാവ് ഭാര്യ ഷൈലയും (28) വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ഇരുവരും കാറില്‍ ഗാണഗാപൂര്‍ എന്ന തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് പുറപ്പെട്ടത്.

രാവിലെ 11 ഓടെ ബള്ളൂര്‍ഗ ഗ്രാമത്തിന് സമീപം വെച്ച് ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും അക്ഷയ് ഷൈലയെ വാഹനത്തില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയും ചെയ്തു. ഇതുവഴി ഈ സമയം എത്തിയ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍, റോഡരികില്‍ കിടക്കുന്ന ഷൈലയുടെ മുടിയില്‍ കുത്തിപ്പിടിച്ച് അക്ഷയ് ക്രൂരമായി മര്‍ദ്ദിക്കുന്നതും ഷൈല സഹായത്തിനായി നിലവിളിക്കുന്നതും കാണാം.

നാട്ടുകാര്‍ ഇടപെട്ട് അക്ഷയ്യെ മര്‍ദ്ദനത്തില്‍ നിന്നും തടയുകയും ഷൈലയെ തിരികെ കാറില്‍ കയറാന്‍ സഹായിക്കുകയും ചെയ്തു. എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷം, അക്ഷയ് കാര്‍ ഒരു പാടത്തേക്ക് ഓടിക്കുകയും ഷൈലയെ വീണ്ടും പുറത്തേക്ക് തള്ളിയിടുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം തന്റെ കാര്‍ ഭാര്യയുടെ ശരീരത്തിലൂടെ ഓടിച്ചു കയറ്റി. ഈ ദൃശ്യങ്ങളും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

മഹാരാഷ്ട്ര ബാരാമതി സ്വദേശികളായ ഇരുവരും നാല് വര്‍ഷം മുന്‍പാണ് വിവാഹിതരായതെന്ന് കലബുറഗി പോലീസ് സൂപ്രണ്ട് അദ്ദുരു ശ്രീനിവാസുലു പറഞ്ഞു.

ഷൈലയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന അക്ഷയ്യുടെ സംശയമാകാം കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചനയുണ്ടെന്നും ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്‌ചെന്നും പോലീസ് വ്യക്തമാക്കി

---- facebook comment plugin here -----

Latest