Connect with us

siamese twins

ഇറാഖി സയാമീസ് ഇരട്ടകളെ വേർപ്പെടുത്താനുള്ള ശസ്ത്രക്രിയ ഇന്ന് സഊദിയിൽ

സയാമീസ് ഇരട്ടകളായ ഉമറും അലിയും 2022 സെപ്തംബറിലാണ് മാതാപിതാക്കളോടൊപ്പം റിയാദിലെത്തിയത്.

Published

|

Last Updated

റിയാദ് | ഇറാഖി സയാമീസ് ഇരട്ടകളായ ഉമറിനെയും അലിയെയും വേർപ്പെടുത്താനുള്ള ശസ്ത്രക്രിയ വ്യാഴാഴ്ച നടക്കും. തലസ്ഥാനമായ റിയാദിലെ നാഷണൽ ഗാർഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വെച്ചാണ് ശസ്ത്രകിയ.

തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനും സഊദി ഭരണാധികാരിയുമായ  സൽമാൻ രാജാവിന്റെ നിർദേശപ്രകാരം ഇറാഖി സയാമീസ് ഇരട്ടകളായ ഉമറും അലിയും 2022 സെപ്തംബറിലാണ് മാതാപിതാക്കളോടൊപ്പം റിയാദിലെത്തിയത്.

Latest