iran supreme leader
ഹമാസ് ആക്രമണത്തിന് പിന്നില്‍ ഇറാനല്ലെന്ന് പരമോന്നത നേതാവ്
അതിനിടെ, ഇസ്ലാമിക് സഹകരണ സംഘടന(ഒ ഐ സി)യുടെ അടിയന്തര മന്ത്രിതല യോഗം സഊദി വിളിച്ചു.
ടെഹ്‌റാന്‍ | ഇസ്‌റാഈലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ അല്ലെന്ന് പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഈ. അതേസമയം, ഇസ്‌റാഈലിന് തീരാനഷ്ടമാണ് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഹമാസ്- ഇസ്‌റാഈല്‍ സംഘര്‍ഷത്തിന് ശേഷം ആദ്യമായി ടി വിയില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഇറാന്‍ പരമോന്നത നേതാവ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇസ്‌റാഈലിന്റെ സൈനിക, ഇന്റലിജന്‍സ് പരാജയമാണിത്. സയണിസ്റ്റ് ഭരണകൂടത്തിനെതിരെ ഈ ആക്രമണം ആസൂത്രണം ചെയ്തവരുടെ കൈകളെ ഞങ്ങള്‍ ചുംബിക്കുന്നു. ഹമാസ് പോരാളികളുടെ ആക്രമണത്തിന് ശേഷം പരിഹരിക്കാനാകാത്ത സൈനിക, ഇന്റലിജന്‍സ് പരാജയമാണ് സയണിസ്റ്റ് ഭരണകൂടത്തിന് നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഇസ്ലാമിക് സഹകരണ സംഘടന(ഒ ഐ സി)യുടെ അടിയന്തര മന്ത്രിതല യോഗം സഊദി വിളിച്ചു. ഗാസ സംബന്ധിച്ച് ചര്‍ച് ചെയ്യാനാണ് യോഗം വിളിച്ചത്. ഇസ്‌റാഈലി സൈനിക അതിക്രമത്തെ ഒ ഐ സി അപലപിച്ചു.




