Connect with us

Kerala

സുന്നീ മുഹമ്മദ് കുട്ടി മുസ്ലിയാര്‍ നിര്യാതനായി

വാർദ്ധക്യ സഹജമായ ബുദ്ധിമുട്ട് കാരണം വീട്ടില്‍ വിശ്രമത്തിലായിരുന്നു

Published

|

Last Updated

വേങ്ങര | പ്രമുഖ സുന്നീ പണ്ഡിതന്‍ മമ്പീതി സുന്നീ മുഹമ്മദ് കുട്ടി മുസ്ലിയാര്‍ (75) നിര്യാതനായി. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ട് കാരണം വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ സ്വ വസതിയിലായിരുന്നു അന്ത്യം.

ഗ്രന്ഥകാരനായ മുഹമ്മദ് കുട്ടി മുസ്ലിയാർ ലോകപ്രസിദ്ധ പ്രസാധകരായ ഹഖീഖത്ത് കിതാബേവി പ്രസിദ്ധീകരിച്ച ഫതാവ ഉലമാ ഇ ദിയാരിൽ ഹിന്ദ് എന്ന ഗ്രന്ഥം തുര്‍ക്കിയില്‍ നിന്നും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘സുന്നി’ എന്ന പേരിലുള്ള വിശ്വാസ ആശയ ഗ്രന്ഥവും തുര്‍ക്കിയിലെ ഇതെ പ്രസാധകള്‍ പുറത്തിറക്കി . അങ്ങിനെയാണ് സുന്നീ എന്നപേരില്‍ മുഹമ്മദ് കുട്ടി മുസ്ലിയാല്‍ അറിയപ്പെട്ടത്.

അര നൂറ്റാണ്ടിലേറെ കാലം തിരൂരങ്ങാടി നടുവിൽ പള്ളിയിൽ മുദരിസായി സേവനം ചെയ്തിട്ടുണ്ട്. ഉസ്താദുല്‍ അസാതീത് ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്ലിയാരുടെ ശിഷ്യനാണ്.

മയ്യിത്ത് ഇന്ന് വെള്ളി അഞ്ചിന് മമ്പീതി നാലോടുവിൽ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

Latest