Connect with us

isl 2022

വിജയഗാഥ തുടര്‍ന്ന് ഹൈദരാബാദ്

മുഹമ്മദ് യാസിറാണ് ഹൈദരാബാദിനായി ഗോള്‍ നേടിയത്.

Published

|

Last Updated

ജാംഷഡ്പൂര്‍ | ഐ എസ് എല്‍ പുതിയ സീസണില്‍ അപരാജിത മുന്നേറ്റം തുടര്‍ന്ന് ഹൈദരാബാദ് എഫ് സി. ഏകപക്ഷീയമായ ഒരു ഗോളിന് ജാംഷഡ്പൂര്‍ എഫ് സിയെയാണ് പരാജയപ്പെടുത്തിയത്. ജാംഷഡ്പൂര്‍ ജെ ആര്‍ ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലായിരുന്നു മത്സരം.

മുഹമ്മദ് യാസിറാണ് ഹൈദരാബാദിനായി ഗോള്‍ നേടിയത്. 48ാം മിനുട്ടിലായിരുന്നു ഗോള്‍. 34ാം മിനുട്ടില്‍ ഹൈദരാബാദിന്റെ ആകാശ് മിശ്രക്കും 45ാം മിനുട്ടില്‍ ജാംഷഡ്പൂരിന്റെ ഹാരി സോയറിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു. 83ാം മിനുട്ടില്‍ ഹൈദരാബാദിന്റെ അനൂജ് കുമാറിനും 87ാം മിനുട്ടില്‍ മുഹമ്മദ് യാസിറിനും അധിക സമയത്ത് യോവോ വിക്ടറിനും 90ാം മിനുട്ടില്‍ ജാംഷഡ്പൂരിന്റെ പീറ്റര്‍ ഹാര്‍ട്ട്‌ലിക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു.