Connect with us

National

ഹൈദരാബാദിൽ വിദ്യാർഥി തടാകത്തിൽ മുങ്ങിമരിച്ചു

കൂട്ടുകാരന്റെ ജന്മദിനം ആഘോഷിക്കാന്‍ പ്രൊഡുട്ടൂര്‍ ചെറുവു എന്ന ടൂറിസ്റ്റ് സ്ഥലത്ത് എത്തിയതായിരുന്നു

Published

|

Last Updated

ഹൈദരാബാദ്| കൂട്ടുകാരന്റെ ജന്മദിനാഘോഷത്തിനിടെ ഹൈദരാബാദില്‍ വിദ്യാര്‍ഥി തടാകത്തില്‍ മുങ്ങിമരിച്ചു. പട്ടന്‍ചേരു സ്വദേശിയും രണ്ടാം വര്‍ഷ ബി ബി എ വിദ്യാര്‍ഥിയുമായ പ്രണവ് റെഡ്ഡി (21)യാണ് മരിച്ചത്. ഹൈദരാബാദിലെ മോകിലയില്‍ തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം.

പ്രണവും 10 സുഹൃത്തുക്കളും കൂട്ടുകാരന്റെ ജന്മദിനം ആഘോഷിക്കാന്‍ പ്രൊഡുട്ടൂര്‍ ചെറുവു എന്ന ടൂറിസ്റ്റ് സ്ഥലത്ത് എത്തിയതായിരുന്നു. കൈ കഴുകാന്‍ തടാകത്തിന് സമീപം പോയപ്പോള്‍ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സംഘം സഹായത്തിനായി ആളെ വിളിച്ചിരുന്നുവെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് റെഡ്ഡിയുടെ മൃതദേഹം പുറത്തെടുത്തു.

Latest