Connect with us

comgress worker attack media

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി: വി ഡി സതീശന്‍

സംഭവം അന്വേഷിക്കാന്‍ ഡി സി സി പ്രസിഡന്റിനെ ചുമതലപ്പെടുത്തി

Published

|

Last Updated

കോഴിക്കോട് | കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‍. മാധ്യ പ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സതീശന്‍ പറഞ്ഞു. സംഭവം പാര്‍ട്ടി അന്വേഷിക്കാന്‍ ഡി സി സി പ്രസിഡന്റിനെ ചുമതലപ്പെടുത്തി. കോഴിക്കോട് നടന്നത് സമാന്തരയോഗമല്ല. മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. സമാന്തര യോഗമല്ല നടന്നത്. ഡി സി സിയുടെ അനുമതിയോടെയായിരുന്നു യോഗമെന്നും സതീശന്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് സ്വകാര്യ ഹോട്ടലില്‍ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയതോടെയാണ് നേതാക്കള്‍ കൈയേറ്റവും മര്‍ദനവും ആരംഭിച്ചത്. വനിതാ മാധ്യമ പ്രവര്‍ത്തകയെ അടക്കം അസഭ്യം പറഞ്ഞായിരുന്നു കൈയേറ്റം.

 

 

 

Latest