Connect with us

Kerala

ഗുരുവായൂരില്‍ തെരുവുനായ ആക്രമണം; നാലു വയസുകാരനെ കടിച്ചു

കണ്ണൂര്‍ സ്വദേശികളായ രജിത്ത്-നീതു ദമ്പതികളുടെ മകന്‍ ദ്യുവിതിനെയാണ് മൂന്ന് നായകള്‍ ആക്രമിച്ചത്.

Published

|

Last Updated

ഗുരുവായൂര്‍ | ഗുരുവായൂരില്‍ തെരുവുനായ ആക്രമണം. ക്ഷേത്ര ദര്‍ശനത്തിന് മാതാപിതാക്കളോടൊപ്പം എത്തിയ നാലു വയസുകാരനെ തെരുവുനായ കടിച്ചു. കണ്ണൂര്‍ സ്വദേശികളായ രജിത്ത്-നീതു ദമ്പതികളുടെ മകന്‍ ദ്യുവിതിനെയാണ് മൂന്ന് നായകള്‍ ആക്രമിച്ചത്.

തൊഴുതിറങ്ങിയ ശേഷം ഗുരുവായൂര്‍ കെ ടി ഡി സി നന്ദനം ഹോട്ടലിലെ കാര്‍ പാര്‍ക്കിംഗില്‍ വച്ചായിരുന്നു ആക്രമണം.

കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.