jahangirpuri demolition
ജഹാംഗീര്‍പുരി ഇടിച്ചുനിരത്തലിന് സ്റ്റേ തുടരും; മുന്നറിയിപ്പ് നല്‍കി സുപ്രീം കോടതി
നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന് കോടതി നോട്ടീസ് അയച്ചിട്ടുമുണ്ട്.
ന്യൂഡല്‍ഹി | ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ അനധികൃത കൈയേറ്റം ആരോപിച്ചുള്ള ഇടിച്ചുനിരത്തലിന് സുപ്രീം കോടതിയുടെ സ്‌റ്റേ തുടരും. കോടതി ഉത്തരവിന് ശേഷവും ഇന്നലെ പൊളിക്കല്‍ തുടര്‍ന്നത് ഗൗരവത്തോടെ പരിശോധിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ജഹാംഗീര്‍പുരിയില്‍ പൊളിക്കല്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന് കോടതി നോട്ടീസ് അയച്ചിട്ടുമുണ്ട്. പ്രത്യേക സമൂഹത്തെ ലക്ഷ്യംവെച്ചാണ് നടപടിയുണ്ടായതെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ചൂണ്ടിക്കാട്ടി. ബി ജെ പി നേതാവിന്റെ താത്പര്യപ്രകാരമാണ് മേയര്‍ പൊളിക്കലിന് ഉത്തരവിട്ടതെന്നും അദ്ദേഹം ആരോപിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.







