Connect with us

c muhammed faizi

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിക്ക് സ്വീകരണം നല്‍കി

മര്‍കസ് മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍, മര്‍കസ് സ്റ്റാഫ് അംഗങ്ങളുടെ പ്രതിനിധിയായി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അഡ്വ മുഹമ്മദ് ശരീഫ് എന്നിവര്‍ ചേര്‍ന്ന് സി മുഹമ്മദ് ഫൈസിക്ക് മൊമന്റോ സമ്മാനിച്ചു

Published

|

Last Updated

കോഴിക്കോട് | കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചെയര്‍മാനായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസിക്ക് മര്‍കസില്‍ സ്വീകരണം നല്‍കി. മര്‍കസ് മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍, മര്‍കസ് സ്റ്റാഫ് അംഗങ്ങളുടെ പ്രതിനിധിയായി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അഡ്വ മുഹമ്മദ് ശരീഫ് എന്നിവര്‍ ചേര്‍ന്ന് സി മുഹമ്മദ് ഫൈസിക്ക് മൊമന്റോ സമ്മാനിച്ചു.

ചടങ്ങില്‍ മര്‍കസ് മുദരിസ് കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി പ്രാര്‍ത്ഥന നിര്‍വഹിച്ചു. സീതാറാം ടെക്‌സ്‌റ്റൈല്‍സ് ചെയര്‍മാന്‍ യൂസുഫ് ഹാജി, മര്‍കസ് അക്കാദമിക് പ്രോജക്ട് ഡയറക്ടര്‍ പ്രൊഫ. ഉമറുല്‍ ഫാറൂഖ്, അസിസ്റ്റന്റ് ഫിനാന്‍സ് മാനേജര്‍ അബൂബക്കര്‍ ഹാജി കിഴക്കോത്ത്, മര്‍കസ് ഹിഫഌ കോളേജ് പ്രിന്‍സിപ്പല്‍ അബൂബക്കര്‍ സഖാഫി പന്നൂര്‍ ആശംസകളറിയിച്ചു.

എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് തുറാബ് തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി സ്വീകരണം ഏറ്റുവാങ്ങി സദസ്സിനെ അഭിസംബോധന ചെയ്തു. അക്കാദമിക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ് സ്വാഗതവും മര്‍കസ് ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അസി മാനേജര്‍ മൂസ ഹാജി എ.കെ നന്ദിയും പറഞ്ഞു. മര്‍കസ് സ്റ്റാഫ് അംഗങ്ങളും വിദ്യാര്‍ത്ഥികളും സ്വീകരണ യോഗത്തില്‍ പങ്കെടുത്തു.