International
പട്ടിണി; ഗസ്സയില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു
ഗസ്സയിലെ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണം കുട്ടികളുടെ മരണ നിരക്കില്‍ വന്‍ വര്‍ധനക്ക് ഇടയാക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയതിനിടെയാണ് അതിദാരുണമായ പുതിയ സംഭവം.

ഗസ്സ | വടക്കന്‍ ഗസ്സയില്‍ പട്ടിണി മൂലം രണ്ട് മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു. മഹ് മൂദ് ഫത്തോഹ് എന്ന കുഞ്ഞാണ് ഗസ്സ സിറ്റിയിലെ അല്‍ ശിഫ ആശുപത്രിയില്‍ മരിച്ചത്. തീവ്രമായ പോഷകാഹാര കുറവാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്ന് ആശുപത്രിയിലെ മെഡിക്കല്‍ വക്താവ് അറിയിച്ചു. ദിവസങ്ങളോളമായി കുഞ്ഞിന് പാല്‍ ലഭിച്ചിരുന്നില്ല.
ഗസ്സയിലെ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണം കുട്ടികളുടെ മരണ നിരക്കില്‍ വന്‍ വര്‍ധനക്ക് ഇടയാക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയതിനിടെയാണ് അതിദാരുണമായ പുതിയ സംഭവം. ഗസ്സയില്‍ അടിയന്തര ദുരിതാശ്വാസം എത്തിക്കണമെന്ന ആഗോളതലത്തിലെ അഭ്യര്‍ഥനകളെല്ലാം അവഗണിച്ച് ആക്രമണം തുടരുകയാണ് ഇസ്‌റാഈല്‍.
ഏകദേശം 23 ലക്ഷത്തോളം ഗസ്സ നിവാസികള്‍ പട്ടിണിയിലാണെന്ന് യു എന്‍ പറയുന്നത്. യുദ്ധം തുടങ്ങിയ ശേഷം ഗസ്സയിലേക്കുള്ള ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവയുടെയെല്ലാം വിതരണം റദ്ദാക്കിയിരിക്കുകയാണ് ഇസ്‌റാഈല്‍.