Kerala
ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് മര്‍ദ്ദനം; രണ്ട് പേർ അറസ്റ്റിൽ
മര്‍ദ്ദനത്തില്‍ പരുക്കേറ്റ ജീവനക്കാരി ചികിത്സയിലാണ്
ഇടുക്കി| ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. നെടുങ്കണ്ടം സ്വദേശികളായ കെ കെ സിബിന്, ജോസി മാത്യു എന്നിവരാണ് അറസ്റ്റിലായത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ജീവനക്കാരി ചികിത്സയിലാണ്.
വെള്ളിയാഴ്ചയാണ് ഉടുമ്പന്‍ചോല കുടുംബ ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിക്ക് മര്‍ദ്ദനമേറ്റത്. ആശുപത്രിയിലെത്തിയ ഇവര്‍ രണ്ട് പേരും ആക്രമണം നടത്തുകയായിരുന്നു. ശുചീകരണ തൊഴിലാളികളായ ജീവനക്കാര്‍ക്ക് നേരെ അതിക്രമം നടത്തുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു.ഇതില്‍ ഒരു ജീവനക്കാരിക്കാണ് ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റതിന് പിന്നാലെ ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ആക്രമണം കണ്ട് എത്തിയ നാട്ടുകാരാണ് പ്രതികളെ തടഞ്ഞുവയ്ക്കുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തത്. പോലീസ് ഉടന്‍ സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.




