Kozhikode
എസ് എസ് എല്‍ സി; മര്‍കസ് സ്‌കൂളുകള്‍ക്ക് നൂറുമേനി
മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസിയും വിദ്യാര്‍ഥികളെയും പ്രധാനാധ്യാപകരെയും അധ്യാപകരെയും അനുമോദിച്ചു.

കാരന്തൂര്‍ | ജാമിഅ മര്‍കസിന് കീഴിലുള്ള നാല് സ്‌കൂളുകള്‍ക്ക് എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറുമേനി. കാരന്തൂര്‍ മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 25 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടി. അല്‍ഫാറൂഖിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചേരനല്ലൂര്‍-മൂന്ന്, മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി കാരന്തൂര്‍-25, ഫാത്വിമാബി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി കൂമ്പാറ-മൂന്ന് എന്നിങ്ങനെ 56 പേര്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേട്ടം കൊയ്തു. മര്‍കസ് ബോയ്‌സ് ഹൈസ്‌കൂളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് പരീക്ഷയെഴുതാന്‍ കഴിയാതിരുന്ന ഒരു വിദ്യാര്‍ഥി ഒഴികെ ബാക്കിയുള്ള മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ വിജയം കരസ്ഥമാക്കി.
മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസിയും വിദ്യാര്‍ഥികളെയും പ്രധാനാധ്യാപകരെയും അധ്യാപകരെയും അനുമോദിച്ചു. മര്‍കസ് എജ്യുക്കേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ ഡയറക്ടറേറ്റും മാനേജ്മെന്റും അഭിനന്ദനങ്ങള്‍ അറിയിച്ചു.