Connect with us

Kozhikode

എസ്എസ്എഫ് സൗത്ത് ജില്ലാ സാഹിത്യോത്സവ്; പതാക ഉയര്‍ന്നു

മടവൂരില്‍ നിന്ന് ആരംഭിച്ച പതാക വരവിന് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ്എസ്എഫ്, എസ്എംഎ , എസ് ജെ എം തുടങ്ങിയ പ്രാസ്ഥാനിക നേതാക്കള്‍ നേതൃത്വം നല്‍കി.

Published

|

Last Updated

നരിക്കുനി |  32മത് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിന് പതാക ഉയര്‍ന്നു. ജില്ലയിലെ 10 ഡിവിഷന്‍ സാഹിത്യോത്സവ് സെക്ടര്‍, യൂണിറ്റ്, ബ്ലോക്ക്, ഫാമിലി സാഹിത്യോത്സവ് ശേഷമാണ് ജില്ലാ സാഹിത്യോത്സവിന് അരങ്ങുണരുന്നത്. സ്വാഗതസംഘം ചെയര്‍മാന്‍ ടി കെ അബ്ദുറഹ്മാന്‍ ബാഖവി പതാക ഉയര്‍ത്തി. ഇതിന്റെ മുന്നോടിയായി ജില്ലയിലെ മഹാന്മാരെയും പ്രാസ്ഥാനിക രംഗത്തുനിന്ന് വിട പറഞ്ഞവരെയും സിയാറത്ത് ചെയ്തു.

മടവൂരില്‍ നിന്ന് ആരംഭിച്ച പതാക വരവിന് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ്എസ്എഫ്, എസ്എംഎ , എസ് ജെ എം തുടങ്ങിയ പ്രാസ്ഥാനിക നേതാക്കള്‍ നേതൃത്വം നല്‍കി. എസ്എസ്എഫ് ജില്ലാ പ്രസിഡണ്ട് ശാദില്‍ നൂറാനി അധ്യക്ഷത വഹിച്ചു. സലീം അണ്ടോണ, അബ്ദുറഹ്മാന്‍ മാസ്റ്റര്‍ പരപ്പാറ, അഹ്മദ് കബീര്‍ എളേറ്റില്‍, ബഷീര്‍ പുല്ലാളൂര്‍ സംബന്ധിച്ചു. തുടര്‍ന്ന് തീം ടോക്ക് , നസീമുല്‍ മഹബ്ബ- ആത്മീയ സംഗമവും അനുസ്മരണ പ്രഭാഷണവും എന്നിവ നടന്നു. ആലിക്കുട്ടി ഫൈസി മടവൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ആത്മീയ മജിലിസിന് അബ്ദുല്ലത്തീഫ് സഖാഫി മമ്പുറം നേതൃത്വം നല്‍കി.

 

---- facebook comment plugin here -----

Latest