Connect with us

ssf

എസ് എസ് എഫ് കിതാബ് ടെസ്റ്റ് ഇന്ന്

ജില്ലയിലെ വിവിധ ദഅവ കോളേജുകളില്‍ നിന്നും ദര്‍സുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി കള്‍ക്കായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്

Published

|

Last Updated

കോഴിക്കോട് | സ്റ്റുഡന്റ്‌സ് ഇസ്ലാമിക് സെന്‍സോറിയത്തിന്റെ ഭാഗമായി എസ് എസ് എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അദ്കിയ മുസാബഖയും മിന്‍ഹാജുല്‍ ആബിദീന്‍ കിതാബ് ടെസ്റ്റും ഇന്ന്.

ജില്ലയിലെ വിവിധ ദഅവ കോളേജുകളില്‍ നിന്നും ദര്‍സുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി കള്‍ക്കായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കുറ്റ്യാടി സിറാജുല്‍ ഹുദാ ക്യാമ്പസില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

1,2,3 സ്ഥാനക്കാര്‍ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടും. രാവിലെ പത്തിന് ആരംഭിക്കുന്ന മത്സരങ്ങള്‍ക്ക് ശേഷം നടക്കുന്ന പഠന സംഗമത്തില്‍ അബ്ദുര്‍ റഷീദ് സഖാഫി ഏലംകുളം വിഷയാവതരണം നടത്തും. മുഹമ്മദ് റാഫി അഹ്‌സനി അധ്യക്ഷത വഹിക്കും. റാസി നൂറാനി, അഫ്‌സല്‍ പറമ്പത്ത്, ഷാഫി അഹ്‌സനി, അബ്ദുല്‍ ഹക്കീം സിദ്ധീഖി പങ്കെടുക്കും.

 

Latest