Connect with us

ssf

എസ് എസ് എഫ് ജില്ലാ റാലി; ബഹു ജന സംഗമം സമാപിച്ചു

കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജന. സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

ചെറുവത്തൂർ | എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി 24ന് ചെറുവത്തൂരിൽ സംഘടിപ്പിക്കുന്ന ജില്ലാ റാലിയുടെ ഭാഗമായി കുഴിഞ്ഞടി മർകസിൽ നടന്ന ബഹുജന സംഗമം

സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജന. സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ യൂസുഫ് മദനി ചെറുവത്തൂർ അധ്യക്ഷത വഹിച്ചു.

സയ്യിദ് സൈഫുല്ല തങ്ങൾ അത്തൂട്ടി, സയ്യിദ് ഹൈദർ അലി തങ്ങൾ അൽ ഹാദി, ശരീഫ് മൗലവി കുഴിഞ്ഞടി, ശക്കീർ എം ടി പി, ഹൈദർ ഹാജി, ഖാലിദ് ഹാജി, ഹംസ ബാഖവി, അബ്ദുൽ ജലീൽ സഖാഫി മാവിലാടം, റഈസ് മുഈനി, കെസി മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.
ജില്ലാ റാലിയിൽ സംബന്ധിക്കുന്ന ഐൻ ടീമിൻ്റെ ഡിവിഷൻ അമീറുമാരുടെയും വാഹന കോ- ഓഡിനേറ്ററുമാരുടെയും യോഗം ബുധൻ വൈകുന്നേരം നാലിന് ജില്ലാ സ്റ്റുഡൻ്റ് സെൻ്ററിൽ നടക്കും.
---- facebook comment plugin here -----

Latest