Kerala
'കെഎം ബഷീറിന്റെ കൊലയാളിയെ വാർത്താസമ്മേളനത്തിൽ ഇരുത്തരുത് '; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം; ഇറങ്ങിപ്പോയി
നിയമസഭയിലെ മീഡിയ റൂമിലായിരുന്നു വാര്‍ത്താസമ്മേളനം.
തിരുവനന്തപുരം| മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കൊലയാളിയെ വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമിരുത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിക്കുകയായിരുന്നു.
തുടര്‍ന്ന് താന്‍ ഇറങ്ങിക്കോളാം എന്ന് പറഞ്ഞ് ശ്രീറാം വെങ്കിട്ടരാമന്‍ ഇറങ്ങുകയായിരുന്നു. നിയമസഭയിലെ മീഡിയ റൂമിലായിരുന്നു വാര്‍ത്താസമ്മേളനം.
സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെയാണ് ശ്രീറാം സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച്, മാധ്യമ പ്രവര്‍ത്തകനായ ബഷീര്‍ മരിച്ചത്. തിരുവനന്തപുരം മ്യൂസിയത്തിനു സമീപം പബ്ലിക് ഓഫിസിനു മുന്‍പിലായിരുന്നു അപകടം.
വഫ ഫിറോസിന്റെ പേരിലുളളതായിരുന്നു ബഷീറിനെ ഇടിച്ച വാഹനം.
വാഹനമോടിച്ചത് വഫയാണ് എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രീറാമിന്റെ ശ്രമം. തുടക്കത്തില്‍ പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിച്ചെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ ദൃക്‌സാക്ഷികളും മാധ്യമപ്രവര്‍ത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെയും പോലീസിന്റെയും നീക്കം പൊളിയുകയായിരുന്നു.
Content Highlights:
Journalists strongly protested against Agriculture Department Director Sriram Venkitaraman during a press conference held in the Assembly Media Room alongside Minister T Siddique. Media personnel refused to attend the briefing with the prime accused in the death of journalist K M Basheer sharing the stage. Following the intense opposition, Sriram Venkitaraman voluntarily left the venue. The incident traces back to August 2019, when a car driven by the official fatally struck the journalist near the Museum in Thiruvananthapuram.







