Eduline
സിവിൽ എൻജിനീയറിംഗ് ബിരുദധാരികൾക്ക് നൈപുണ്യ വികസന കോഴ്സ്
ആറ് മാസമാണ് പരിശീലന കാലാവധി. അംഗീകൃത സ്ഥാപനം/കോളജിൽ നിന്ന് സിവിൽ/ ആർക്കിടെക്ചർ എൻജിനീയറിംഗ് ബിരുദം പൂർത്തിയാക്കിയവരും നിലവിൽ തൊഴിൽ ലഭിക്കാത്തവരുമായിരിക്കണം.
സിവിൽ എൻജിനീയറിംഗ് ബിരുദധാരികൾക്കായി കേരള സംസ്ഥാന നിർമിതികേന്ദ്രം നൈപുണ്യവികസന കോഴ്സ് ആരംഭിക്കുന്നു. ബിരുദം നേടിയവർക്ക് നൈപുണ്യവികസനത്തിനായുള്ള “FINISHING SCHOOL FOR SKILL IMPROVEMENT’ തൊഴിലധിഷ്ഠിത കോഴ്‌സാണ് സർക്കാർ സഹായത്തോടെ നടത്തുന്നത്.
ആറ് മാസമാണ് പരിശീലന കാലാവധി. അംഗീകൃത സ്ഥാപനം/കോളജിൽ നിന്ന് സിവിൽ/ ആർക്കിടെക്ചർ എൻജിനീയറിംഗ് ബിരുദം പൂർത്തിയാക്കിയവരും നിലവിൽ തൊഴിൽ ലഭിക്കാത്തവരുമായിരിക്കണം. രജിസ്‌ട്രേഷൻ ഫീസ്: 2,500രൂപയുംജി എസ് ടിയും. അക്കാദമിക മികവ്, അഭിമുഖത്തിലെ പ്രകടനം എന്നിവ വിലയിരുത്തിയാണ് തിരഞ്ഞെടുപ്പ്.
വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് നേരിട്ടോ ഇ-മെയിലായോ അപേക്ഷ സമർപ്പിക്കാം.
വിലാസം: ഡയറക്ടർ, കേരള സംസ്ഥാന നിർമിതി കേന്ദ്രം, പി ടി പി നഗർ, തിരുവനന്തപുരം. ഇ-മെയിൽ ഐ ഡി: kesnik.tech@gmail. com. അവസാന തീയതി: ഡിസംബർ 15. ഫോൺ: 9497690024. വെബ്‌സൈറ്റ്: statenirmithi.kerala.gov.in


