Connect with us

former miss kerala death case

കൊച്ചിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ആറ് പ്രതികള്‍ക്ക് ജാമ്യം

കഴിഞ്ഞ ദിവസമാണ് തെളിവ് നശിപ്പിച്ചതിന് ഹോട്ടലുടമയടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തത്

Published

|

Last Updated

കൊച്ചി | മുന്‍ മിസ് കേരളയടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന കേസില്‍ അറസ്റ്റിലായ ആറ് പ്രതികള്‍ക്ക് ജാമ്യം. ഹോട്ടലുടമയടക്കം ഉള്ളവര്‍ക്കാണ് ജാമ്യം. മരിച്ച മോഡലുകളും മറ്റുള്ളവരും പങ്കെടുതത്ത ലഹരിപ്പാര്‍ട്ടി നടന്ന ഹോട്ടല്‍ 18 ഉടമ റോയ് വയലാട്ടിനും ഒപ്പം അറസ്റ്റിലായ ജീവനക്കാര്‍ക്കുമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇവര്‍ക്ക് ജാമ്യം നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് തെളിവ് നശിപ്പിച്ചതിന് ഹോട്ടലുടമയടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. അനുമതി ഇല്ലാതെ ലഹരിപ്പാര്‍ട്ടി നടത്തിയതിന് എക്‌സൈസ് കേസ് ഒഴിവാക്കാനാണ് ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങള്‍ നശിപ്പിച്ചതെന്ന് റോയ് നേരത്തെ പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest