Connect with us

National

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് സീതാറാം യെച്ചൂരിക്ക് ക്ഷണം

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ്, എച്ച്.ഡി ദേവഗൗഡ, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ക്ഷണം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, എച്ച്.ഡി ദേവഗൗഡ, ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്രയാണ് സീതാറാം യെച്ചൂരിയെ ക്ഷണിച്ചത്.

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ എന്നിവര്‍ക്കും ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ മന്‍മോഹന്‍ സിങ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതായാണ് വിവരം. എന്നാല്‍ ക്ഷണം ലഭിച്ചെങ്കിലും ചടങ്ങില്‍ സി.പി.എം നേതാക്കള്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ പാര്‍ട്ടി പ്രതികരിച്ചിട്ടില്ല. അതേസമയം പ്രതിഷ്ഠാദിന ചടങ്ങില്‍ സോണിയ ഗാന്ധിയോ, അവരുടെ പ്രതിനിധിയോ പങ്കെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് അറിയിച്ചിരുന്നു.

വിവിധ പാരമ്പര്യങ്ങളില്‍ നിന്നുള്ള  നാലായിരത്തോളം സന്യാസിമാരെയും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ട്രസ്റ്റ് അറിയിച്ചു. ജനുവരി 22നാണ് രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.