OBITUARY
സിറാജ് മുൻ മാനേജർ എൻ വി മുഹമ്മദലി നിര്യാതനായി
കോഴിക്കോട് കോർപറേഷനിൽ ഡെപ്യൂട്ടി കമ്മീഷണറായാണ് വിരമിച്ചത്.
തലശ്ശേരി | സിറാജ് മുൻ മാനേജർ പെരിങ്ങാടി കല്ലിലാണ്ടി ജുമുഅ മസ്ജിദിന് സമീപം ഹാജിയാർകണ്ടിയിൽ താമസിക്കുന്ന എൻ വി മുഹമ്മദലി (68) നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. തലശ്ശേരി നഗരസഭാ സെക്രട്ടറിയായിരുന്നു.
കോഴിക്കോട് കോർപറേഷനിൽ ഡെപ്യൂട്ടി കമ്മീഷണറായാണ് വിരമിച്ചത്. പൂവത്താൻ കണ്ടി അബ്ദുല്ലയുടെയും തലശ്ശേരി നായൻ വീട്ടിൽ കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: ഹാജിയാർ കണ്ടി ഖദീജ. മക്കൾ: ഫവാസ്, ഫബിത, ഫസ്‌റീന, ഫായിസ.
മരുമക്കൾ: ടി സി ജാഫർ സാദിഖ്, തച്ചറക്കൽ ശമീം, ശിഫാസ് പറമ്പത്ത് കണ്ടി, റഫ്ശിൽ. സഹോദരങ്ങൾ: സി ടി അമീർ, എം വി ബശീർ, എം വി മൂസ, റംല, ആഇശ, സഫീറ, ശക്കീല, പരേതനായ സി ടി മൊയ്തു.







