Eduline
തൊഴിൽ സാധ്യതാ കോഴ്സുകൾ സിംഗപ്പൂരിൽ പഠിക്കാം
സർക്കാർ കോളജുകളിൽ ഇപ്പോൾ അപേക്ഷിക്കാം
സിംഗപ്പൂർ ഗവ. കോളജുകളിലെ ഏപ്രിൽ 2027 ഇൻടേക്കിലേക്ക് ഇന്ത്യൻ വിദ്യാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. എൻജിനീയറിംഗ്, ഐ ടി, ബിസിനസ്സ്, നഴ്‌സിംഗ്, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിൽ ആധുനികവും തൊഴിൽസാധ്യതകൾക്ക് പ്രാധാന്യം നൽകുന്നതുമായ കോഴ്‌സുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. പ്രശ്‌നാധിഷ്ഠിത പഠനരീതിയെ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക വിദ്യാഭ്യാസമാണ് ഇവിടെ നൽകുന്നത്.
യോഗ്യത
പത്താം ക്ലാസ്സ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ്സ് (എച്ച് എസ് ഇ/സി ബി എസ് ഇ/ഐ സി എസ് ഇ) തലത്തിൽ 70 ശതമാനം മാർക്ക്. ജി സി എസ് ഇ/ഐ ജി സി എസ് ഇ വിദ്യാർഥികൾക്ക് ഗ്രേഡ് ഡി അല്ലെങ്കിൽ 3.0 മതി. പ്രായം 16 -29.
പ്രവേശനപ്പരീക്ഷ
സിംഗപ്പൂർ സർക്കാർ സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രവേശനപ്പരീക്ഷ വിജയിക്കണം (ജി സി എസ് ഇ & ഐ ജി സി എസ് ഇ വിദ്യാർഥികളെ ഈ പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്).
പഠനവും ആനുകൂല്യങ്ങളും
ട്യൂഷൻ ഗ്രാന്റ് സബ്‌സിഡി: സിംഗപ്പൂർ സർക്കാറിന്റെ ട്യൂഷൻ ഗ്രാന്റ് സബ്‌സിഡി ആനുകൂല്യം ലഭിക്കുന്നതിനാൽ കോഴ്‌സ് ആരംഭിക്കുമ്പോൾ ബേങ്ക് ബ്ലോക്ക് അക്കൗണ്ട് കാണിക്കേണ്ടതില്ല.
കോഴ്‌സ് ഘടന
2.5 വർഷത്തെ ക്ലാസ്സ് റൂം പഠനവും അവസാന സെമസ്റ്ററിൽ ആറ് മാസം ശമ്പളത്തോടു കൂടിയ മുഴുവൻ സമയ ഇന്റേൺഷിപ്പും അടങ്ങുന്നതാണ് മൂന്ന് വർഷത്തെ കോഴ്‌സ്.
പാർട്ട്-ടൈം ജോലി
പഠനകാലത്ത് സെമസ്റ്ററിൽ ആഴ്ചയിൽ പരമാവധി 16 മണിക്കൂറും അവധിക്കാലത്ത് സമയപരിധിയില്ലാതെയും പാർട്ട്-ടൈം ജോലി ചെയ്യാം.
സ്റ്റേ-ബാക്ക് വിസയും തൊഴിലും
പഠനം പൂർത്തിയാക്കിയ ശേഷം സിംഗപ്പൂരിൽ അനുയോജ്യമായ ജോലി കണ്ടെത്തുന്നതിനായി ഒരു വർഷത്തെ സ്റ്റേ-ബാക്ക് വിസ ലഭിക്കും. സ്ഥിരം ജോലി ലഭിച്ചാൽ സർക്കാർ സബ്‌സിഡിക്ക് പകരമായി മൂന്ന് വർഷം അവിടെ ജോലി ചെയ്യേണ്ടതാണ്. ഒരു വർഷത്തെ ജോലിക്ക് ശേഷം പി ആർ സ്റ്റാറ്റസിനും അപേക്ഷിക്കാം.
Content Highlights:
Indian students can apply for the April 2027 intake at Singapore government colleges in engineering, IT, and nursing fields. Applicants with 70% marks in 10th or 12th must pass an online entrance test. The program offers a tuition subsidy, paid internship, and a one-year stay-back visa.



