Connect with us

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; വധശ്രമത്തില്‍ ഇഡി പിഎംഎല്‍എ പ്രകാരം കേസ് എടുത്തു

വധശ്രമ കേസില്‍ പി എംഎല്‍എ ചുമത്തുന്നത് ഇതാദ്യമായിട്ടാണ്.

Published

|

Last Updated

തിരുവനന്തപുരം|പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ അസാധാരണ നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). വിഷയത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ വധശ്രമത്തില്‍ ഇഡി പിഎംഎല്‍എ പ്രകാരം കേസ് എടുത്തു. സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ വീണ ടിയെ ഇഡി വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. സിഎംആര്‍എല്‍ ഓഡിറ്റര്‍മാര്‍ക്കും, ജീവനക്കാര്‍ക്കും ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടിസ് അയച്ചു.

പരിശോധനയ്ക്കിടെയുണ്ടായ ആക്രമണം കള്ളപ്പണ കേസിന്റെ അന്വേഷണം തടസപ്പെടുത്താനെന്നാണ് ഇഡിയുടെ വാദം. കേസില്‍ സിപിഐഎം നേതാക്കള്‍ക്ക് നേരെയും അന്വേഷണമുണ്ടാകും. എല്ലാ പ്രതികള്‍ക്കും കോടതി ജാമ്യം നല്‍കിയത് സംശയമുണ്ടാക്കുന്നതാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംസ്ഥാന സര്‍ക്കാരും പ്രതികളുടെ ജാമ്യാപേക്ഷയെ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു.

ഇഡി ഉദ്യോഗസ്ഥര്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലേറുണ്ടാവുകയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ 28 പ്രതികളാണുള്ളത്. വധശ്രമ കേസില്‍ പി എംഎല്‍എ ചുമത്തുന്നത് ഇതാദ്യമായിട്ടാണ്. പോലീസ് അന്വേഷണത്തില്‍ ഇഡി നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Content Highlights:
The Enforcement Directorate registered an unprecedented PMLA case regarding the attack on its officers at Pinarayi Vijayan’s residence. ED claims the attack aimed to obstruct the money laundering investigation. Veena T and CMRL auditors have been summoned for further questioning.

 

Latest