Connect with us

Kerala

സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് നാളെ മുതല്‍ മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നാളെ ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.

Content Highlights:
The India Meteorological Department predicted heavy isolated rainfall across Kerala for three days starting tomorrow. A yellow alert has been issued for Alappuzha, Ernakulam, Pathanamthitta, Kottayam, Idukki, and Palakkad. A cyclonic circulation over the Bay of Bengal is driving this rainfall.

Latest