Kerala
ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മണ്ണഞ്ചേരി കുന്നപ്പള്ളി മോഴുപുറത്ത് ഷാനവാസിന്റെ മകന്‍ ഷിജാസ് (19) ആണ് മരിച്ചത്.
മണ്ണഞ്ചേരി| ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണ്ണഞ്ചേരി കുന്നപ്പള്ളി മോഴുപുറത്ത് ഷാനവാസിന്റെ മകന്‍ ഷിജാസ് (19) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ കൈചൂണ്ടി ജങ്ഷന് സമീപമായിരുന്നു അപകടം.മണ്ണഞ്ചേരി അമ്പനാകുളങ്ങര കോളഭാഗം സൂര്യോദയം വീട്ടില്‍ കെ ബി പ്രമോദിന്റെ ബൈക്കാണ് സംഘം മോഷ്ടിച്ചത്.
ബൈക്ക് തെരുവ് നായയെ ഇടിച്ച് നിയന്ത്രണം തെറ്റി എതിര്‍ ദിശയില്‍ വന്ന മറ്റൊരു ബൈക്കിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ മണ്ണഞ്ചേരി സബീല്‍ മന്‍സില്‍ സുധീറിന്റെ മകന്‍ സബീല്‍ (17), മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറേ വീട്ടില്‍ അബ്ദുല്‍ റഷീദിന്റെ മകന്‍ റിന്‍ഷാദ് (20) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു.
Content Highlights:
A 19-year-old youth named Shijas died while undergoing treatment following a road accident in Alappuzha. He was injured when a stolen motorcycle collided with a stray dog and another bike. Two other youths involved in the incident had passed away earlier during treatment.



