Kerala
സിദ്ധാര്‍ഥിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

തിരുവനന്തപുരം | വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. സംസ്ഥാന പോലീസ് മേധാവിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയത്. സിദ്ധാര്‍ഥിന്റെ മരണത്തിന് കാരണക്കാരായ പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.
ഫെബ്രുവരി 18നാണ് നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് 14ാം തിയ്യതി സീനിയര്‍ വിദ്യാര്‍ഥികള്‍ സിദ്ധാര്‍ഥിനെ ക്രൂരമായി മര്‍ദിച്ചിരുന്നു. സിദ്ധാര്‍ഥിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിലെ മുഖ്യ പ്രതികളിലൊരാളായ അഖിലിനെ പാലക്കാട് നിന്നും ഇന്ന് പോലീസ് പിടികൂടിയിരുന്നു.
എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറി അടക്കം 18പേര്‍ക്കെതിരെയാണ് വൈത്തിരി പോലീസ് കേസെടുത്തത്. ഇതില്‍ ആറുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 11 പ്രതികള്‍ ഒളിവിലാണ് . പ്രതികള്‍ക്കെതിരെ റാഗിങ് ,ഗൂഢാലോചന,ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.