National
ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക്; തിയ്യതി പുറത്ത് വിട്ടു
നേരത്തെ നിശ്ചയിച്ചതിലും നാല് ദിവസം വൈകിയാണ് സംഘം തിരിച്ചെത്തുന്നത്.

ബെംഗളുരു| ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് മടങ്ങിയെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ജൂലൈ 14ന് വൈകീട്ട് 4.35ന് അണ്‍ഡോക്കിങ് നടക്കുമെന്ന് ആക്‌സിയം സ്‌പെയ്‌സ് അറിയിച്ചു. ജൂലൈ 15ന് പുലര്‍ച്ചെയോടെ സംഘം ഭൂമിയിലെത്തുമെന്നാണ് വിവരം. നേരത്തെ നിശ്ചയിച്ചതിലും നാലു ദിവസം വൈകിയാണ് സംഘം ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്. ഫ്‌ലോറിഡയിലെ കടലിടുക്കിലായിരിക്കും പേടകം തിരികെയിറക്കുക.
ഏഴ് പരീക്ഷണങ്ങളാണ് ശുഭാംശു ഐഎസ്ആര്‍ഒക്കു വേണ്ടി ബഹിരാകാശത്ത് നടത്തിയത്. മൈക്രോ ഗ്രാവിറ്റിയില്‍ പേശികളുടെ പുനരുജ്ജീവനത്തെ കുറിച്ചുള്ള പഠനമാണ് പ്രധാനമായും ശുഭാംശു ശുക്ല നടത്തിയത്. ആക്സിയം ഫോര്‍ മിഷന്റെ ഭാഗമായാണ് ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ജൂണ്‍ 25ന് കെന്നഡി സ്പേസ് സെന്ററിലെ 39 എ ലോഞ്ചിംഗ് സെന്ററില്‍ നിന്നാണ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപണം നടത്തിയത്. ശുഭാംശുവിന് പുറമേ, പെഗ്ഗി വിറ്റ്സണ്‍, സ്ലാവസ് ഉസ്നാന്‍സ്‌കി വിസ്നിയേവിസ്‌കി, ടിബോര്‍ കപ്പു എന്നിവരാണ് ദൗത്യത്തിലെ യാത്രികര്‍.