Connect with us

National

മഹാരാഷ്ട്രയില്‍ ശിവസേന വിമതര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കും

നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള വിമതരുടെ നീക്കം ഡെപ്യൂട്ടി സ്പീക്കര്‍ തള്ളി.

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ ശിവസേന വിമതര്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ ശ്രമം തുടങ്ങി. ശിവസേന ബാലാസാഹേബ് താക്കറെ എന്ന പേരിലാകും പാര്‍ട്ടിയെന്നാണ് വിവരം. നിയമവശം പരിശോധിച്ച ശേഷം പ്രഖ്യാപനമുണ്ടാകും. ശിവസേനയുടെ 40 എംഎല്‍എമാരുള്‍പ്പെടെ 50 പേരുടെ പിന്തുണ ഷിന്‍ഡെയ്ക്കു നിലവിലുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.

അതേസമയം നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള വിമതരുടെ നീക്കം ഡെപ്യൂട്ടി സ്പീക്കര്‍ തള്ളി. 33 എംഎല്‍എമാര്‍ അവിശ്വാസ പ്രമേയത്തിനുള്ള അപേക്ഷയില്‍ ഒപ്പിട്ടിട്ടുണ്ട്. ശിവസേനയുടെ ലെറ്റര്‍ഹെഡിലാണ് വിമതര്‍ അപേക്ഷ നല്‍കിയത്.

 

---- facebook comment plugin here -----

Latest